Operation Toofan - Narco Hunt: A strong popular movement against drugs led by the Amballur Gram Panchayat. Youth, students, and the general public can join hands for drug-free activities through awareness-raising activities.
Organizational Structure

🏛️👥📋 💼🗂️🏘️

🏛️

ഗ്രാമപഞ്ചായത്തിന്റെ സ്ഥാപന ഘടന

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്

🏛️ ഗ്രാമപഞ്ചായത്ത്

👤
പ്രസിഡന്റ്
പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണനടപടികള്‍ക്കും നേതൃത്വം നല്‍കുന്നു
👥
വൈസ് പ്രസിഡന്റ്
ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്റിന്റെ അഭാവത്തില്‍ ഭരണ ചുമതലകള്‍ നിര്‍വഹിക്കുന്നത് വൈസ് പ്രസിഡന്റാണ്

🗂️ സ്ഥിരം സമിതികള്‍

പഞ്ചായത്തിലെ വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സമിതികളാണ് സ്ഥിരം സമിതികള്‍.

🏗️
വികസനസ്റ്റാന്റിംഗ് കമ്മിറ്റി
  • പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ നടപ്പാക്കുന്നു .
  • ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു.
💰
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
പഞ്ചായത്തിന്റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്ന സമിതിയാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി.
🏥
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി
ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സമിതിയാണ്.
🤲
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
  • ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന സമിതിയാണ്.
  • സാമൂഹിക സുരക്ഷയും ക്ഷേമ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നു
🧩
മറ്റ് ഉപസമിതികള്‍
  • പ്രത്യേക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്ന സമിതികളാണ്.
  • വിവിധ പദ്ധതികള്‍ക്ക് സഹായം നല്‍കുന്നു.

💼 പഞ്ചായത്ത് സെക്രട്ടറി

🗒️
അസിസ്റ്റന്റ് സെക്രട്ടറി
  • പഞ്ചായത്തിന്റെ ഭരണ-ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു.
  • കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവര്‍ത്തിക്കുന്നു.
  • പട്ടികജാതി വികസന പദ്ധതികളുടെ നിര്‍വഹണ ചുമതലകളും വഹിക്കുന്നു
👔
ഹെഡ് ക്ലാർക്ക്
  • പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ് .ഫയല്‍ നടപടികളും ഓഫീസ് സെക്ഷനുകളുടെയും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നു.
  • ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടവും നിയന്ത്രണവും നല്‍കുന്നു.
🧮
അക്കൗണ്ടന്റ്
  • പഞ്ചായത്തിന്റെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് അക്കൗണ്ടന്റ്.
  • വരുമാന-ചെലവ് കണക്കുകള്‍ തയ്യാറാക്കി പരിപാലിക്കുന്നു.
  • ബജറ്റ്, നികുതി, ധനകാര്യ രേഖകള്‍ എന്നിവ ക്രമീകരിക്കുന്നു.
🗃️
സീനിയര്‍ ക്ലര്‍ക്ക്
  • ഓഫീസ് രേഖകളും ഭരണ നടപടികളും മേല്‍നോട്ടം വഹിക്കുന്ന ജീവനക്കാരനാണ് സീനിയര്‍ ക്ലര്‍ക്ക്.
  • വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
  • പ്രധാന ഫയലുകളുടെ പരിശോധനയും നടപടികളും നിയന്ത്രിക്കുന്നു.
📂
ക്ലര്‍ക്ക്
  • പഞ്ചായത്തിലെ ഫയലുകളും രേഖകളും കൈകാര്യം ചെയ്യുന്ന ജീവനക്കാരനാണ് ക്ലര്‍ക്ക്.
  • നികുതി പിരിവ്, അപേക്ഷകള്‍, ഓഫീസ് രജിസ്റ്ററുകള്‍ എന്നിവ നിയന്ത്രിക്കുന്നു.
  • വാര്‍ഡ് അടിസ്ഥാനത്തിലുള്ള ചുമതലകളും സേവന പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നു
🛎️
ഓഫീസ് അറ്റന്‍ഡന്റ്
  • പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു
  • രേഖകള്‍ കൈമാറല്‍, ഓഫീസ് ക്രമീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നു.
  • ഓഫീസിന്റെ പൊതുവായ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു.

📘 പ്രധാന ഘടകങ്ങളുടെ ചുരുക്ക വിവരണം

1
ഗ്രാമസഭ
പഞ്ചായത്തിലെ ജനങ്ങളുടെ പൊതുയോഗമാണ് ഗ്രാമസഭ. വികസന പദ്ധതികൾ, പൊതുജന ആവശ്യങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ചര്‍ച്ച ചെയ്ത് തീരുമാനങ്ങൾ നിര്‍ദേശിക്കുന്നു.
2
ഗ്രാമപഞ്ചായത്ത് കമ്മിറ്റി
ജനപ്രതിനിധികളടങ്ങിയ ഭരണസമിതിയാണ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്തിന്റെ വികസനവും ഭരണപരമായ കാര്യങ്ങളും നിയന്ത്രിക്കുന്നു.
3
പ്രസിഡന്റ് & വൈസ് പ്രസിഡന്റ്
പഞ്ചായത്തിന്റെ പ്രധാന ഭരണനേതാക്കളാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും. ഭരണനടപടികൾക്ക് നേതൃത്വം നൽകുന്നു.
4
സ്ഥിരം സമിതികള്‍
വികസനം, ധനകാര്യം, ആരോഗ്യ-വിദ്യാഭ്യാസം, ക്ഷേമം, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രത്യേക സമിതികളാണ്.
5
പഞ്ചായത്ത് സെക്രട്ടറി
പഞ്ചായത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥനാണ് സെക്രട്ടറി. ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവഹണം എന്നിവ ഏകോപിപ്പിക്കുന്നു.