വികസനത്തിൻ്റെ വിജയഗാഥ

വ്യാപാരസമുച്ചയങ്ങള്‍ / കമ്മ്യൂണിറ്റി ഹാള്‍

ആമ്പല്ലൂര്‍ പള്ളിത്താഴത്ത് 17 മുറികള്‍ ഉള്ള ബഹുനില വ്യാപാര സമുച്ചയം ചന്തയോടു ചേര്‍ന്ന് നിര്‍മ്മിച്ചു. അതിനോട് ചേര്‍ന്ന് ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിച്ചു.

അരയന്‍കാവ് മാര്‍ക്കറ്റിനോടു ചേര്‍ന്ന് ബഹുനില വ്യാപാര സമുച്ചയം നിര്‍മ്മിച്ചു.

കാഞ്ഞിരമറ്റം ചന്തയിലും 11000 ചതുരശ്ര അടി വിസ്തൃതിയോടെ ബഹുനില കെട്ടിടസമുച്ചയം (അഗ്രോമാര്‍ട്ട്) നിര്‍മ്മിക്കപ്പെട്ടു.


സമ്പൂര്‍ണ്ണ പാര്‍പ്പിടം ലക്ഷ്യത്തിലേക്ക്

1997-2000 ല്‍ 240 വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. 3 സെന്‍റ് എങ്കിലും ഭൂമിയുള്ള പട്ടികജാതിക്കാരില്‍ അര്‍ഹരായവര്‍ക്കെല്ലാം അക്കാലയളവില്‍ല്‍വീട് നല്‍കി. കഴിഞ്ഞ 5 പഞ്ചവത്സര പദ്ധതിയിലൂടെ നമ്മുടെ പഞ്ചായത്തിന്‍റെ സഹായത്തോടെല്‍1000 വീടുകളോളം നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഭവന വൈദ്യൂതീകരണരംഗത്ത് സമ്പൂര്‍ണ്ണത കൈവരിക്കാന്‍ കഴിഞ്ഞു.


ആരോഗ്യസ്ഥാപനങ്ങള്‍

ആയുര്‍വേദ ഡിസ്പെന്‍സറിക്ക് കാഞ്ഞിരമറ്റത്ത് സ്ഥലം ലഭ്യമാക്കി കെട്ടിടം നിര്‍മ്മിച്ചു. ഹോമിയോ ഡിസ്പെന്‍സറി ആമ്പല്ലൂരില്‍ല്‍ 2009 ഫെബ്രുവരിയില്‍ വാടകകെട്ടിടത്തില്‍ല്‍ആരംഭിച്ചു. തുടര്‍ന്ന് അതിന് ആമ്പല്ലൂര്‍ പള്ളിത്താഴത്ത് സ്വന്തം കെട്ടിടം നിര്‍മ്മിച്ചു. മൃഗാശുപത്രിക്ക് അരയന്‍കാവില്‍ല്‍ 10 സെന്‍റ് സ്ഥലം വിലകൊടുത്ത് വാങ്ങി സുസജ്ജമായ മൃഗാശുപത്രി കെട്ടിടം നിര്‍മ്മിച്ചു. കെട്ടിടം നിര്‍മ്മിച്ച്, ആമ്പല്ലൂരില്‍ല്‍കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി. യോഗ ചെയ്യുന്നതിനായുള്ള സൗകര്യത്തോടെയുള്ള കെട്ടിടവും നിര്‍മ്മിച്ചു. കീച്ചേരിയിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്നു.


മാലിന്യ സംസ്കരണം

2000-2005 കാലയളവില്‍ 44 ബയോഗ്യാസ് പ്ലാന്‍റുകള്‍ സബ്സിഡി നിരക്കില്‍ല്‍വിതരണം ചെയ്തു. എല്ലാ അങ്കണവാടികളിലും ശിശുസൗഹൃദ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. പൊതുമാലിന്യ സംസ്കരണത്തിന് അരയങ്കാവിലും കാഞ്ഞിരമറ്റം ചന്തയിലും മാലിന്യസംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിച്ചു. പുകയില്ലാത്ത അടുപ്പിന്‍റെ പരിശീലനവും സൗജന്യമായി സ്ഥാപിച്ചു കൊടുക്കലും നടത്തി. കീച്ചേരി സര്‍ക്കാര്‍ യു.പി.സ്കൂളില്‍ല്‍ശൗചാലയ ബ്ലോക്ക് നിര്‍മ്മിച്ചു. ആമ്പല്ലൂര്‍ ജൂനിയര്‍ ബേസിക് സ്കൂളില്‍ ശൗചാലയ ബ്ലോക്കും ചുറ്റുമതിലും നിര്‍മ്മിച്ചു. എല്ലാ വിദ്യാലയങ്ങളിലും മാലിന്യ സംസ്കരണത്തിനായി ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിച്ചു. എല്ലാ വിദ്യാലയങ്ങളിലും പെണ്‍കുട്ടികള്‍ക്കായി സാനിറ്ററി പാഡ് വിതരണം ചെയ്യുകയും അത് ഉപയോഗശേഷം കത്തിച്ചുകളയുന്നതിന് ഇന്‍സിനറേറ്ററും സ്ഥാപിക്കുന്ന ഷീപാഡ് പദ്ധതി നടപ്പാക്കി.