ഒറ്റ നോട്ടത്തില്‍
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തിൽ
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന ഒരു മനോഹരമായ ഗ്രാമപഞ്ചായത്താണ് ആമ്പല്ലൂർ. കൊച്ചി നഗരത്തോട് ചേർന്നുനിൽക്കുമ്പോഴും പച്ചപ്പും ഗ്രാമീണഭംഗിയും കാത്തുസൂക്ഷിക്കുന്ന ഈ പ്രദേശം കാർഷിക സംസ്കാരത്തിനും ശുദ്ധജല സ്രോതസ്സുകൾക്കും പേരുകേട്ടതാണ്. പ്രശസ്തമായ ആമ്പല്ലൂർ കാവ്, തോട്ടറ പുഞ്ച , വൈവിധ്യമാർന്ന കൃഷിയിടങ്ങൾ, അരയൻകാവ് ക്ഷേത്രം, കാഞ്ഞിരമറ്റം മുസ്ലീം പള്ളി, എന്നിവയൊക്കെ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. തൃപ്പൂണിത്തുറ, മുളന്തുരുത്തി, പിറവം, വൈക്കം തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഈ പഞ്ചായത്ത്, മെച്ചപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങളോടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു തദ്ദേശസ്വയംഭരണ പ്രദേശമാണ്.
25,628
ആകെ ജനസംഖ്യ
95%
സാക്ഷരത നിരക്ക്
22.59
ച.കി.മീ വിസ്തീര്‍ണ്ണം
1968
രൂപീകൃതമായ വര്‍ഷം
📘 പരിചയം
എറണാകുളം ജില്ലയിലെ മുളന്തുരുത്തി താലൂക്കിൻ്റെ ഭാഗമായ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്, സമ്പന്നമായ ചരിത്ര-സാംസ്കാരിക പാരമ്പര്യവും ദ്രുതഗതിയിലുള്ള വികസന മുന്നേറ്റങ്ങളും ഒത്തുചേരുന്ന ഒരു പ്രദേശമാണ്. പ്രശസ്തമായ തോട്ടറ പുഞ്ചയിലെ വിപുലമായ നെൽക്കൃഷിയും സമൃദ്ധമായ മത്സ്യബന്ധനവുമാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗങ്ങൾ.
🏛️ അടിസ്ഥാന വിവരങ്ങള്‍
ജില്ല
എറണാകുളം
താലൂക്ക്
കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്
മുളന്തുരുത്തി
വില്ലേജുകള്‍
ആമ്പല്ലൂർ, കാഞ്ഞിരമറ്റം, കുലയറ്റിക്കര
ഭൂപ്രകൃതി
തീരദേശ സമതലം
പ്രധാന ഉപജീവനം
നെഷകൃഷി, മത്സ്യബന്ധനം, കൃഷി
പ്രധാന കൃഷിവിളകള്‍
നെല്ല്, തെങ്ങ്
കാലാവസ്ഥ
22°C - 31°C
👨👩👧👦 ജനസംഖ്യ & സാമൂഹിക വിവരങ്ങള്‍
| വിവരങ്ങള്‍ | കണക്ക് |
|---|---|
| ആകെ ജനസംഖ്യ | 25,628 |
| പുരുഷന്മാര്‍ | 12,560 |
| സ്ത്രീകള്‍ | 13,068 |
| മൊത്തം സാക്ഷരത | 97.23% |
| പുരുഷ സാക്ഷരത | 98.95% |
| സ്ത്രീ സാക്ഷരത | 95.62% |
| സ്ത്രീ-പുരുഷ അനുപാതം | 1040 |
| ജനസാന്ദ്രത | 11,33 പേര്‍ / ച.കി.മീ. |
📈 ഉയര്‍ന്ന സാക്ഷരതയും മികച്ച സാമൂഹിക പുരോഗതിയും കൈവരിച്ച പഞ്ചായത്താണ് ആമ്പല്ലൂർ. സ്ത്രീശാക്തീകരണം, ആരോഗ്യ പരിരക്ഷ, ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കുടിവെള്ള വിതരണം, സാമൂഹിക ക്ഷേമ പദ്ധതികള്‍ എന്നിവ പഞ്ചായത്തിന്റെ പ്രധാന വികസന മേഖലകളാണ്.
🧭 പഞ്ചായത്തിന്റെ അതിര്‍ത്തികള്‍
| ദിശ | പ്രദേശം |
|---|---|
| വടക്ക് | മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് |
| തെക്ക് | വെള്ളൂർ, ചെമ്പ് ഗ്രാമപഞ്ചായത്തുകൾ |
| കിഴക്ക് | എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് |
| പടിഞ്ഞാറ് | ഉദയംപേരൂർ, ചെമ്പ്ഗ്രാമപഞ്ചായത്തുകൾ |
🚍 ഗതാഗത സൗകര്യങ്ങള്‍
- 🛣️ സംസ്ഥാന പാത നം. 15 പഞ്ചായത്തിലൂടെ കടന്നുപോകുന്നു
🚆 സമീപ റെയില്‍വേ സ്റ്റേഷന്‍ : ചാലക്കുടി
🎓 വിദ്യാഭ്യാസ മേഖല
| വിഭാഗം | എണ്ണം |
|---|---|
| എയ്ഡഡ് സ്കൂളുകള്‍ | 4 |
| സര്‍ക്കാര്‍ സ്കൂള്‍ | 3 |
| സ്വകാര്യ സ്കൂള്‍ | 1 |
🏥 ആരോഗ്യ മേഖല
- 🩺 കീച്ചേരി പ്രാഥമികാരോഗ്യകേന്ദ്രം. കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ
- 🏨 ഗവ.ആയൂർവ്വേദ ഡിസ്പെൻസറി
- 💊 ഗവ.ഹോമിയോ ഡിസ്പെൻസറി
- 🐄 വെറ്ററിനറി ഡിസ്പെൻസറി
- 🏥 സ്വകാര്യമേഖലയിലെ ആരോഗ്യക്ലിനിക്കുകള്‍
💰 2025-26 & 2026-27 ബജറ്റ് താരതമ്യം
| വിഭാഗം | 2025-26 | 2026-27 | മാറ്റം |
|---|---|---|---|
| ആരംഭ ബാലന്‍സ് | ▼ | ||
| ആകെ പ്രതീക്ഷിത വരവ് | ▲ | ||
| ആകെ ചെലവ് | ▲ | ||
| നീക്കിയിരിപ്പ് | ▼ |
📊 പ്രധാന വരുമാന ശ്രോതസുകള്‍
| വിഭാഗം | തുക |
|---|---|
| നികുതി വരുമാനം | ₹ |
| ക്ഷേമ പെന്‍ഷന്‍ വരവ് | ₹ |
| വികസന ഫണ്ട് ജനറല്‍ | ₹ |
| ലൈഫ് മിഷന്‍ | ₹ |
| ബ്ലോക്ക് പഞ്ചായത്ത് വിഹിതം | ₹ |
| ജില്ലാ പഞ്ചായത്ത് വിഹിതം | ₹ |
🚀 പ്രധാന വികസന മേഖലകള്‍
♻️ മാലിന്യ സംസ്കരണം
💧 ജലസംരക്ഷണം
🌴 കൃഷി വികസനം
🌴 ടൂറിസം വികസനം
⭐ പഞ്ചായത്തിന്റെ പ്രത്യേകതകള്‍
- 🏛️ സമ്പന്നമായ സാംസ്‌കാരിക പൈതൃകം
- 🌱 തോട്ടറ പുഞ്ചയും കാർഷിക സമൃദ്ധിയും
- 🌱പരമ്പരാഗതമായ കൃഷിയും സമൃദ്ധമായ മത്സ്യ ബന്ധനവും
- 📚 ഉയര്‍ന്ന സാക്ഷരതയും സാമൂഹിക പുരോഗതിയും
- ♻️ മാലിന്യ സംസ്കരണത്തിൽ മാതൃകാപരമായ സംസ്ഥാനതല നേട്ടങ്ങൾ
- 💯 നികുതി പിരിവില്‍ 100% നേട്ടം
- 🤝 മാതൃകാപരമായ ജനകീയ ഇടപെടലുകൾ