Operation Toofan - Narco Hunt: A strong popular movement against drugs led by the Amballur Gram Panchayat. Youth, students, and the general public can join hands for drug-free activities through awareness-raising activities.
Jagratha Samithi

🤝

ജാഗ്രത സമിതി

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്

❓ എന്താണ് ജാഗ്രത സമിതി?

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവും ജീവൻ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും അവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളും അവകാശ ലംഘനങ്ങളും സാമൂഹ്യവിലക്കുകളും തടയുന്നതിനും പ്രാദേശികതലത്തിൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണ വേദിയാണ് ജാഗ്രത സമിതി.

പരിരക്ഷാസംവിധാനം ഒരുക്കുന്നതിനായി ജാഗ്രതാസമിതികൾ പ്രദേശത്ത് തൽക്ഷണം ഇടപെടലുകൾ അത്യാവശ്യമായി വരുന്ന വിഷയങ്ങളിൽ അടിയന്തരമായി പ്രവർത്തിക്കുന്നതാണ്. വിവിധ കമ്മിറ്റികളുടെ അഭാവം ചൂണ്ടിക്കാട്ടി ഉപേക്ഷിക്കപ്പെട്ട കേസുകളും പ്രശ്നങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമായ നിയമപരിരക്ഷകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയും സമിതികൾ പ്രവർത്തിക്കാവുന്നതാണ്.

🎯 ഉദ്ദേശ്യ ലക്ഷ്യങ്ങൾ

  • സ്ത്രീകളെയും കുട്ടികളെയും അവകാശങ്ങൾ സംരക്ഷിക്കുകയും അവർക്ക് എതിരെയുണ്ടാകുന്ന ഏത് അതിക്രമത്തിനും വിവേചനത്തിനും നീതിലംഘനത്തിനും ചൂഷണത്തിനും തീരാ നിഷേധത്തിനും എതിരെ ശക്ത ഇടപെടലുകളും പരിഹാരത്തിനും വേണ്ട ക്രമീകരണം ഉറപ്പാക്കുകയും ചെയ്യുക.
  • സ്ത്രീകളും കുട്ടികളും കക്ഷികളായിട്ടുള്ള ഏത് പരാതിയും സ്വീകരിക്കുകയും അടിയന്തര ഇടപെടലുകൾ വഴിയോ സഹായസംവിധാനങ്ങൾ വഴിയോ പരിഹാരമുണ്ടാക്കുകയും ചെയ്യുക.
  • ജാഗ്രത സമിതിക്ക് സ്വയം പരിഹരിക്കാൻ കഴിയാത്ത പരാതികൾ, പ്രശ്നങ്ങൾ എന്നിവ ജില്ലാ ജാഗ്രത സമിതി, വനിത കമ്മീഷൻ, ഇതര സർക്കാർ സംവിധാനങ്ങൾ, നിയമ സഹായ ഏജൻസികൾ എന്നിവയിലേക്ക് എത്തിക്കുകയും തുടർപ്രവർത്തനങ്ങളിലൂടെ ഇതിന്റെ ഫലം താഴെ തലം വരെ എത്തിക്കുകയും ചെയ്യുക.
  • സ്ത്രീകളെയും പെൺകുട്ടികളെയും വിവിധ അവകാശ സംരക്ഷണത്തിനുള്ള സർക്കാർ തലത്തിലുള്ള ഏജൻസികളെയും പദ്ധതികളെയും ഏകോപിപ്പിക്കുക. ഏകദേശം ഒരേ ലക്ഷ്യത്തോടെ മറ്റു ഇതര ഏജൻസികളുടെ പ്രവർത്തനങ്ങളെ ജാഗ്രത സമിതിയുമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ സാധ്യമാക്കുക.
  • സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ യാതൊരുവിധ പ്രശ്നങ്ങളുണ്ടാകാത്ത സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
  • ലക്ഷ്യപ്രാപ്തിക്കായി വിവിധയിനത്തിലുള്ള കൂട്ടായ്മകൾ ഉണ്ടാക്കുകയും ജനകീയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുക.
  • ദുരുപയോഗമാകുന്ന സാഹചര്യങ്ങളുടെ സ്ത്രീശിശു പ്രവർത്തനങ്ങൾക്ക് സമൂഹവും നിരീക്ഷണവും പിന്തുണയും നൽകുക.

🏛️ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി – ഘടന

പഞ്ചായത്തുതല സമിതിയിൽ പതിനൊന്ന് അംഗങ്ങളാണ് ഉള്ളത്.

സ്ഥാനംപദവി / വിവരം
ചെയർപേഴ്സൺഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വൈസ് ചെയർപേഴ്സൺവൈസ് പ്രസിഡന്റ്
കൺവീനർഐ.സി.ഡി.എസ് സൂപ്പർവൈസർ, വനിത ശിശു വികസന വകുപ്പ്
കോ-കൺവീനർപഞ്ചായത്ത് സെക്രട്ടറി
അംഗങ്ങൾ
അംഗംക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
അംഗംഅഭിഭാഷക
അംഗംസ്ഥലത്തെ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ/സബ് ഇൻസ്പെക്ടർ
അംഗംഎസ്.സി/എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക
അംഗംപ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ
അംഗംസി.ഡി.എസ് ചെയർപേഴ്സൺ
അംഗംവാർഡുതല ജാഗ്രതസമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ
ക്ഷണിതാക്കൾ
ക്ഷണിതാവ്ജില്ലാ ബാല സംരക്ഷണ സമിതി (ഡി.സി.പി.സി) പ്രതിനിധി
ക്ഷണിതാവ്വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി അംഗങ്ങൾ

ക്രമ നംപദവി
1ചെയർപേഴ്സൺ - ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
2വൈസ് ചെയർപേഴ്സൺ - വൈസ് പ്രസിഡന്റ്
3കൺവീനർ - ഐ.സി.ഡി.എസ് സൂപ്പർവൈസർ
4കോ-കൺവീനർ - പഞ്ചായത്ത് സെക്രട്ടറി
5ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
6അഭിഭാഷക
7പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ
8എസ്.സി/എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക
9പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ
10സി.ഡി.എസ് ചെയർപേഴ്സൺ
11വാർഡുതല ജാഗ്രതസമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ

🏘️ വാർഡ്/ഡിവിഷൻ തല ജാഗ്രതസമിതി

തദ്ദേശഭരണതലത്തിലെ സ്ത്രീകളും കുട്ടികൾക്കും വേണ്ടി രൂപപ്പെടുത്തുന്ന ജാഗ്രതസമിതിയുടെ കീഴ്ഘടകമാണ് വാർഡ്/ഡിവിഷൻ ജാഗ്രത സമിതി. വാർഡ്തല സമിതിയുടെ പൊതുയോഗം ഗ്രാമസഭകളോടൊപ്പമോ പ്രത്യേകം ഗ്രാമസഭയായോ സൗകര്യാർത്ഥം സംഘടിപ്പിക്കാവുന്നതാണ്.

വാർഡ്/ഡിവിഷൻ തല ജാഗ്രതസമിതി ഘടന

സ്ഥാനംപദവി / വിവരം
ചെയർപേഴ്സൺവാർഡ് മെമ്പർ/കൗൺസിലർ
വൈസ് ചെയർപേഴ്സൺഎ.ഡി.എസ് പ്രസിഡന്റ്/തെരഞ്ഞെടുക്കപ്പെടുന്ന വനിത
കൺവീനർഅങ്കണവാടി വർക്കർ/വർക്കറുടെ അഭാവത്തിൽ സഹായിയും, മറ്റു വനിത കമ്മ്യൂണിറ്റി വർക്കർ (ആശ/എസ്.സി/എസ്.ടി പ്രമോട്ടർ/പ്രേരക്)
ജോയിന്റ് കൺവീനർ-
അംഗങ്ങൾ
അംഗംപൊതുസമ്മതനായ ഒരാൾ (ഡോക്ടർ, അഭിഭാഷകൻ, റിട്ടയർ ഉദ്യോഗസ്ഥർ)
അംഗംസന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് ഒരാൾ (ഗ്രന്ഥശാല, ക്ലബ്ബുകൾ, സമാജങ്ങൾ)
അംഗംപ്രധാന രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ച് 2 പേർ (ഒരാൾ സ്ത്രീയായിരിക്കണം)
അംഗംഎ.ഡി.എസ്/സി.ഡി.എസ് പ്രതിനിധി (ഒരാൾ)
എക്സ് ഒഫീഷ്യോ അംഗങ്ങൾ (ക്ഷണിതാക്കൾ)
ക്ഷണിതാവ്വാർഡിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തക
ക്ഷണിതാവ്വാർഡിൽ പ്രവർത്തിക്കുന്ന സാനിറ്റേഷൻ കമ്മിറ്റി പ്രതിനിധി
ക്ഷണിതാവ്വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടി അധ്യാപിക/കൗൺസിലർ
ക്ഷണിതാവ്വാർഡ് വികസന സമിതി കൺവീനർ
ക്ഷണിതാവ്ബാലസഭ/സഭാ പ്രസിഡന്റ്