ഓപ്പറേഷൻ തൂഫാൻ - നാർക്കോ ഹണ്ട് : ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിര ശക്തമായ ജനകീയ മുന്നേറ്റം.യുവജനങ്ങളും വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കുചേരുന്ന ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ ലഹരി മുക്ത പ്രവർത്തനങ്ങൾക്കായി കൈകോർക്കാം.
ഘടകസ്ഥാപനങ്ങൾ

🏥🌾🐄 🏢👶🌿

🏛️

ഘടക സ്ഥാപനങ്ങൾ

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്

🏥

ഗവ.ഹോമിയോ ആശുപത്രി
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുഷ് NHM ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, കഴുവിലങ്ങ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഹോമിയോ ആശുപത്രിയിൽ ഒരു ഡോക്‌ടറും പഞ്ചായത്ത് നിയമിച്ച ഫാർമസിസ്റ്റുമാണ് ജീവനക്കാരായി സേവനമനുഷ്ടിക്കുന്നത്.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്

⏰

പ്രവർത്തന സമയം
രാവിലെ 09 മുതല്‍ ഉച്ചയ്ക്ക് 02 വരെ

📍

വിലാസം
ആയുഷ് NHM ഹോമിയോ ക്ലിനിക്ക്, ആമ്പല്ലൂർ പി.ഒ. 682315

☎️

ഫോണ്‍
-

✉️

ഇമെയില്‍
-

📌 ഗൂഗിള്‍ മാപ്പില്‍ കാണുക

🌿

ഗവ.ആയുർവേദ ആശുപത്രി
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുർവേദ ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • വിവിധ സർട്ടിഫിക്കറ്റുകള്‍
  • യോഗ ക്ലാസുകള്‍
  • പാലിയേറ്റീവ് ഹോം കെയര്‍

⏰

പ്രവർത്തന സമയം
രാവിലെ 09 മുതല്‍ ഉച്ചയ്ക്ക് 02 വരെ

📍

വിലാസം
ഗവ.ആയുർവേദ ആശുപത്രി, ആമ്പല്ലൂർ, പി.ഒ. 682315

☎️

ഫോണ്‍
-

✉️

ഇമെയില്‍
-

📌 ഗൂഗിള്‍ മാപ്പില്‍ കാണുക

💙

കീച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ
3 ഡോക്‌ടർമാരടക്കം 22 ജീവനക്കാരും 7 NHM ജീവനക്കാരും 20 ആശാ വർക്കർമാരും സേവനമനുഷ്ഠിക്കുന്നു. ഇവിടെ നിന്നും ഇതിന്റെ സബ് സെന്ററുകളിൽ ജീവിതശൈലി രോഗ നിർണയം, പ്രതിരോധ കുത്തിവെപ്പുകൾ, വയോജന പരിപാലനം, കൗമാരക്ലിനിക്ക്, മാനസികാരോഗ്യക്ലിനിക്, ഗർഭകാല പരിചരണം, മലമ്പനി-ക്ഷയരോഗ നിർണയം, ലാബ് സൗകര്യം എന്നിവ ജനങ്ങൾക്ക് ലഭിച്ചുവരുന്നു. പാലിയേറ്റീവ് പരിചരണത്തിനായി ഒരു നഴ്‌സും, ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ആംബുലൻസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • വിവിധ സർട്ടിഫിക്കറ്റുകള്‍
  • യോഗ ക്ലാസുകള്‍
  • പാലിയേറ്റീവ് ഹോം കെയര്‍
  • ആരോഗ്യ ക്ഷേമ കേന്ദ്രം
  • NRHM പ്രവർത്തനങ്ങൾ
  • ഡയാലിസിസ് രോഗികൾക്ക് ധന സഹായം
  • രോഗ നിർണയം
  • ജാഗ്രത കൗൺസലിംഗ് സെൻ്റർ

⏰

പ്രവർത്തന സമയം
രാവിലെ 09 മുതല്‍ ഉച്ചയ്ക്ക് 03 വരെ

📍

വിലാസം
സി.എച്ച്.സി കീച്ചേരി, കുലയറ്റിക്കര പി.ഒ, ചാലക്കപ്പാറ 682315

☎️

ഫോണ്‍
-

✉️

ഇമെയില്‍
chckeechery@gmail.com

📌 ഗൂഗിള്‍ മാപ്പില്‍ കാണുക

🏥🐄

ഗവ.വെറ്റിനറി ആശുപത്രി
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആരയൻകാവ് വെറ്റിനറി ആശുപത്രി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. മൃഗങ്ങളുടെ ആരോഗ്യസംരക്ഷണം, രോഗനിർണയം, ചികിത്സ, പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങിയ സേവനങ്ങൾ ആശുപത്രിയിലൂടെ ലഭ്യമാക്കുന്നു. ആശുപത്രിയിൽ ഒരു സീനിയർ വെറ്ററിനറി സർജൻ, ഒരു അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ, രണ്ട് അറ്റൻഡർമാർ, ഒരു പാർട്ട് ടൈം സ്വീപ്പർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. കൂടാതെ കൂളിമുട്ടത്ത് ഒരു വെറ്റിനറി സബ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. അവിടെ ഒരു ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറും ഒരു കാഷ്വൽ പാർട്ട് ടൈം സ്വീപ്പറും സേവനമനുഷ്ഠിച്ച് പ്രദേശത്തെ കന്നുകാലി വളർത്തൽ മേഖലയ്ക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നു. കൂടാതെ മൊബൈല്‍ വെറ്റിനറി യൂണിറ്റും പ്രവർത്തിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • മൊബൈല്‍ വെറ്റിനറി യൂണിറ്റ്
  • വാക്സിനേഷന്‍

⏰

പ്രവർത്തന സമയം
രാവിലെ 09 മുതല്‍ ഉച്ചയ്ക്ക് 03 വരെ

📍

വിലാസം
ഗവ.വെറ്റിനറി ആശുപത്രി, കുലയറ്റിക്കര പി.ഒ 682315

☎️

ഫോണ്‍
-

✉️

ഇമെയില്‍
-

📌 ഗൂഗിള്‍ മാപ്പില്‍ കാണുക

🌾🌴🚜

ആമ്പല്ലൂർ കൃഷിഭവന്‍
ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കർഷകർക്ക് ആധുനിക കാർഷിക സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷിരീതികളും സംബന്ധിച്ച അറിവുകൾ ലഭ്യമാക്കുന്നതിനായി മില്ലുങ്കൽ ജംഗ്ഷനിലുള്ള അഗ്രോമാർട്ട് കെട്ടിട സമുച്ചയത്തിൽ കൃഷിഭവൻ പ്രവർത്തിച്ചുവരുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികൾ, ജനകീയാസൂത്രണ പദ്ധതികൾ, സബ്സിഡികൾ, പരിശീലന പരിപാടികൾ എന്നിവ കർഷകരിലേക്ക് എത്തിക്കുന്നതിൽ കൃഷിഭവൻ പ്രധാന പങ്കുവഹിക്കുന്നു. കർഷകരുടെ ഉൽപ്പാദനക്ഷമതയും വരുമാനവും വർധിപ്പിക്കുന്നതിനും സുസ്ഥിര കാർഷിക വികസനം ഉറപ്പാക്കുന്നതിനുമായി വിവിധ സേവനങ്ങളും മാർഗനിർദേശങ്ങളും ഇവിടെ ലഭ്യമാക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • കൃഷി സഹായങ്ങൾ & സബ്സിഡി
  • കർഷക ക്ഷേമ പദ്ധതികൾ
  • കൃഷി വികസന പദ്ധതികൾ
  • കർഷക രജിസ്ട്രേഷൻ
  • കർഷക പെൻഷൻ

⏰

പ്രവർത്തന സമയം
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 05 വരെ

📍

വിലാസം
കൃഷിഭവന്‍, അഗ്രോമാർട്ട് കെട്ടിടം, മില്ലുങ്കൽ ജംഗ്ഷൻ, കാഞ്ഞിരമറ്റം പി.ഒ, 682315

☎️

ഫോണ്‍
-

✉️

ഇമെയില്‍
-

📌 ഗൂഗിള്‍ മാപ്പില്‍ കാണുക

🌊🎣

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസ്
മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും സർക്കാർ പദ്ധതികളും സഹായങ്ങളും ലഭ്യമാക്കുന്ന പ്രധാന കേന്ദ്രമാണ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസ്. മത്സ്യബന്ധനം, മത്സ്യകൃഷി, ക്ഷേമ പദ്ധതികൾ, ജനകീയാസൂത്രണപദ്ധതികള്‍ എന്നിവയിൽ സഹായം നൽകുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്ന് ഇതിനായി മത്സ്യ കർഷക ക്ലബ് പ്രവർത്തിച്ചു വരുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • മത്സ്യബന്ധന ഉപകരണങ്ങൾക്ക് സബ്സിഡി
  • മത്സ്യവിത്ത് വിതരണം
  • മത്സ്യകൃഷി പദ്ധതികൾ
  • പെൻഷൻ & ഇൻഷുറൻസ്
  • മത്സ്യത്തൊഴിലാളി രജിസ്ട്രേഷൻ
  • പരിശീലനവും ബോധവൽക്കരണവും

⏰

പ്രവർത്തന സമയം
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 05 വരെ

📍

വിലാസം
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസ്, മത്സ്യഭവന്‍, ഉദയംപേരൂർ

☎️

ഫോണ്‍
-

✉️

ഇമെയില്‍
-

📌 ഗൂഗിള്‍ മാപ്പില്‍ കാണുക

🐄

ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസ്
ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസ് ഗ്രാമീണ ക്ഷീരവികസനത്തിനും പാലുത്പാദന വർധനവിനും സഹായിക്കുന്ന പ്രധാന സ്ഥാപനമാണ്. കർഷകരെയും ക്ഷീരകർഷകരെയും ശാസ്ത്രീയ ഡയറി ഫാമിംഗ് രീതികളിൽ പരിശീലിപ്പിക്കുകയും ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷ്യം.

ലഭിക്കുന്ന സേവനങ്ങൾ

  • പരിശീലനം & ബോധവൽക്കരണം
  • തീറ്റപുല്‍ കൃഷി പ്രോത്സാഹനം
  • ക്ഷീര സഹകരണ സംഘങ്ങളിലെ പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തല്‍
  • ക്ഷീര കർഷക സഹായകേന്ദ്രം

⏰

പ്രവർത്തന സമയം
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 05 വരെ

📍

വിലാസം
ക്ഷീര വികസന ഓഫീസ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സമുച്ചയം, മുളന്തുരുത്തി

☎️

ഫോണ്‍
-

✉️

ഇമെയില്‍
-

📌 ഗൂഗിള്‍ മാപ്പില്‍ കാണുക

👶🏽🏡

സംയോജിത ശിശു വികസന ഓഫീസ്
ICDS ശിശു–മാതൃ ക്ഷേമവും കുട്ടികളുടെ സമഗ്ര വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാർ പദ്ധതിയാണ്. ഈ പദ്ധതിയുടെ സേവനങ്ങൾ നൽകുന്ന അടിസ്ഥാന യൂണിറ്റുകളായി പഞ്ചായത്തിൽ 28 അങ്കണവാടികൾ പ്രവർത്തിക്കുന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ, 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ എന്നിവരാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.

ലഭിക്കുന്ന സേവനങ്ങൾ

  • അനുപൂരക പോഷകാഹാരം
  • രോഗപ്രതിരോധ കുത്തിവയ്പ്പ്
  • ആരോഗ്യ പരിശോധന
  • പരാമർശ സേവനം
  • സ്കൂള്‍ പൂർവ്വ അനൗപചാരിക വിദ്യാഭ്യാസം
  • ആരോഗ്യ പോഷണ വിദ്യാഭ്യാസം

⏰

പ്രവർത്തന സമയം
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 05 വരെ

📍

വിലാസം
ഐ.സി.ഡി.എസ് ഓഫീസ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സമുച്ചയം, മുളന്തുരുത്തി

☎️

ഫോണ്‍
-

✉️

ഇമെയില്‍
-

📌 ഗൂഗിള്‍ മാപ്പില്‍ കാണുക

🏢

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്
ഗ്രാമപഞ്ചായത്തിലെ വിവിധ വികസന–സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ഭവനപദ്ധതികൾ, തൊഴിൽ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നു. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, അപേക്ഷാ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിര്‍വ്വഹിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • 🏠 ഭവന പദ്ധതികൾ (ലൈഫ്, PMAY)
  • 💼 സ്വയംതൊഴിൽ & ഗ്രാമവികസന പദ്ധതികൾ
  • 👷 തൊഴിലുറപ്പ് പദ്ധതി സേവനങ്ങൾ
  • ♻️ ശുചിത്വം, മാലിന്യ സംസ്കരണം & ആരോഗ്യബോധവൽക്കരണം
  • 👩‍👩‍👧‍👦 കുടുംബശ്രീ & വനിതാ ശാക്തീകരണ സഹായങ്ങൾ
  • 🧓 സാമൂഹ്യസുരക്ഷാ പെൻഷൻ ഫീൽഡ് അന്വേഷണം
  • 📄 സർട്ടിഫിക്കറ്റ് & റിപ്പോർട്ട് തയ്യാറാക്കൽ സഹായം
  • 📊 സർവേകളും ഡാറ്റാ ശേഖരണ പ്രവർത്തനങ്ങളും
  • 📝 ബി.പി.എൽ. അർഹത പരിശോധന

⏰

പ്രവർത്തന സമയം
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 05 വരെ

📍

വിലാസം
വി.ഇ.ഒ ഓഫീസ്, അഗ്രോമാർട്ട് കെട്ടിടം, മില്ലുങ്കൽ ജംഗ്ഷൻ, കാഞ്ഞിരമറ്റം 682315

☎️

ഫോണ്‍
-

✉️

ഇമെയില്‍
-

📌 ഗൂഗിള്‍ മാപ്പില്‍ കാണുക

🏗️

ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസ്
ഗ്രാമപഞ്ചായത്തിലെ വിവിധ വികസന, നിർമ്മാണ, അടിസ്ഥാന സൗകര്യ പദ്ധതികളുടെ സാങ്കേതിക നിർവഹണത്തിന് നേതൃത്വം നൽകുന്ന പ്രധാന കേന്ദ്രമാണ് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ്. റോഡുകൾ, കെട്ടിടങ്ങൾ, കുടിവെള്ള പദ്ധതികൾ, ഡ്രെയിനേജ്, തെരുവ് വിളക്കുകൾ തുടങ്ങിയ വിവിധ വികസന പ്രവർത്തനങ്ങളുടെ സാങ്കേതിക പരിശോധന, എസ്റ്റിമേറ്റ് തയ്യാറാക്കൽ, മേൽനോട്ടം, അളവെടുപ്പ്, ഗുണനിലവാര പരിശോധന എന്നിവ നിർവഹിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • 🛣️ റോഡ് നിർമ്മാണം, അറ്റകുറ്റപ്പണി & പുനരുദ്ധാരണ പ്രവർത്തനങ്ങൾ
  • 🏢 ഗ്രാമപഞ്ചായത്ത് കെട്ടിടങ്ങൾ, അങ്കണവാടികൾ തുടങ്ങിയവയുടെ നിർമ്മാണവും പരിപാലനവും
  • 💧 കുടിവെള്ളം, ജലവിതരണം & അനുബന്ധ അടിസ്ഥാന സൗകര്യ പദ്ധതികൾ
  • 🚧 ഓടകൾ, കൾവർട്ടുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവയുടെ നിർമ്മാണവും പരിപാലനവും
  • 💡 തെരുവ് വിളക്കുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളുടെ സാങ്കേതിക മേൽനോട്ടം
  • 📐 വികസന പദ്ധതികൾക്കായുള്ള സാങ്കേതിക എസ്റ്റിമേറ്റ് തയ്യാറാക്കൽ
  • 📏 നിർമ്മാണ പ്രവൃത്തികളുടെ അളവെടുപ്പ് & Measurement Book (MB) രേഖപ്പെടുത്തൽ
  • 🔍 നിർമ്മാണ പ്രവൃത്തികളുടെ ഗുണനിലവാര പരിശോധനയും സാങ്കേതിക മേൽനോട്ടവും
  • 💰 പ്രവൃത്തികളുടെ ചെലവ് നിർണ്ണയം, ബില്ലുകളുടെ സാങ്കേതിക പരിശോധന & പാസാക്കുന്നതിനുള്ള നടപടികൾ
  • 📋 ടെൻഡർ/ക്വട്ടേഷൻ നടപടികൾക്കാവശ്യമായ സാങ്കേതിക സഹായം
  • 🏗️ പഞ്ചായത്ത് വികസന പദ്ധതികളുടെ സ്ഥലപരിശോധന & സാങ്കേതിക റിപ്പോർട്ട് തയ്യാറാക്കൽ
  • 📊 പദ്ധതികളുടെ പുരോഗതി വിലയിരുത്തൽ, റിപ്പോർട്ടിംഗ് & ഡാറ്റാ ശേഖരണം
  • 🏠 പഞ്ചായത്തിന്റെ വിവിധ നിർമ്മാണ പദ്ധതികൾക്ക് സാങ്കേതിക നിർദ്ദേശങ്ങളും പരിശോധനയും
  • ♿ പൊതുസ്ഥലങ്ങളിലും പഞ്ചായത്ത് സ്ഥാപനങ്ങളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സാങ്കേതിക സഹായം

⏰

പ്രവർത്തന സമയം
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 05 വരെ

📍

വിലാസം
അസി.എഞ്ചിനീയർ ഓഫീസറുടെ കാര്യാലയം, അഗ്രോമാർട്ട് കെട്ടിടം, മില്ലുങ്കൽ ജംഗ്ഷൻ, കാഞ്ഞിരമറ്റം 682315

☎️

ഫോണ്‍
-

✉️

ഇമെയില്‍
-

📌 ഗൂഗിള്‍ മാപ്പില്‍ കാണുക