ഓപ്പറേഷൻ തൂഫാൻ - നാർക്കോ ഹണ്ട് : ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിര ശക്തമായ ജനകീയ മുന്നേറ്റം.യുവജനങ്ങളും വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കുചേരുന്ന ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ ലഹരി മുക്ത പ്രവർത്തനങ്ങൾക്കായി കൈകോർക്കാം.
പരാതി പരിഹാര സംവിധാനം

തദ്ദേശ സ്ഥാപനത്തിലെ പരാതി പരിഹാര സംവിധാനങ്ങൾ

⚖️
തദ്ദേശ ഒംബുഡ്സ്മാൻ Ombudsman for LSGIs

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കോ ഉദ്യോഗസ്ഥർക്കോ എതിരെയുള്ള അഴിമതി, ക്രമക്കേട്, അധികാര ദുർവിനിയോഗം, കർത്തവ്യവിലോപം എന്നിവയെക്കുറിച്ച് പരാതി നൽകാനുള്ള ഉയർന്ന ജുഡീഷ്യൽ സംവിധാനം.

ഹൈക്കോടതി ജഡ്ജിയുടെ പദവിയുള്ള വ്യക്തിയാണ് ഇതിന്റെ തലവൻ.

സന്ദർശിക്കുക ↗

🏛️
തദ്ദേശ ട്രൈബ്യൂണൽ LSGI Tribunal

പഞ്ചായത്ത് ഭരണസമിതിയോ സെക്രട്ടറിയോ എടുക്കുന്ന തീരുമാനങ്ങൾ, ഉത്തരവുകൾ, ലൈസൻസ് നിഷേധിക്കൽ, കെട്ടിട നിർമ്മാണ പെർമിറ്റ് റദ്ദാക്കൽ തുടങ്ങിയവയ്‌ക്കെതിരെ അപ്പീൽ നൽകാനുള്ള കോർട്ട് സംവിധാനം.

വിലാസം: സെക്രട്ടറി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണൽ, ശ്രീമൂലം ബിൽഡിംഗ്, കോർട്ട് കോംപ്ലക്സ്, വഞ്ചിയൂർ, തിരുവനന്തപുരം

💻
മുഖ്യമന്ത്രിയുടെ പോർട്ടൽ CMO Portal

പഞ്ചായത്ത് സേവനങ്ങളിൽ ഉണ്ടാകുന്ന കാലതാമസമോ മറ്റ് ബുദ്ധിമുട്ടുകളോ ഓൺലൈനായി നേരിട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താം.

cmo.kerala.gov.in വഴി നൽകുന്ന പരാതികൾ നിശ്ചിത സമയത്തിനകം തീർപ്പാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്.

സന്ദർശിക്കുക ↗

📱
കെ-സ്മാർട്ട് പോർട്ടൽ K-SMART Citizen Portal

തദ്ദേശ വകുപ്പിന്റെ ഓൺലൈൻ ഏകജാലക സംവിധാനം. പഞ്ചായത്ത് ഓഫീസിൽ നേരിട്ട് പോകാതെ തന്നെ അവിടുത്തെ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഓൺലൈനായി സമർപ്പിക്കാനും അതിന്റെ തൽസമയ പുരോഗതി (Track Status) അറിയാനും സാധിക്കും.

സന്ദർശിക്കുക ↗

🔍
വിജിലൻസ് വിഭാഗം VACB

പഞ്ചായത്ത് ഓഫീസുകളിൽ നടക്കാൻ സാധ്യതയുള്ള കൈക്കൂലി ആവശ്യപ്പെടൽ, വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ, സർക്കാർ ഫണ്ട് വകമാറ്റി ചിലവഴിക്കൽ എന്നിവയ്‌ക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നേരിട്ട് പരാതി നൽകാം.

സന്ദർശിക്കുക ↗