ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വിപുലമായ സാംസ്കാരിക പശ്ചാത്തലവും ശാന്തതയും നിറഞ്ഞ ഒരു പ്രദേശമാണ് ആമ്പല്ലൂർ പഞ്ചായത്ത്. 'അൻപുള്ള ഊര്' എന്ന പേരിനെ അന്വർത്ഥമാക്കുംവിധം വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ തികഞ്ഞ സഹവർത്തിത്വത്തോടെയാണ് ഇവിടെ കഴിയുന്നത്. ഭൂരിഭാഗവും ചെറുകിട-ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളും താമസിക്കുന്ന ഈ കാർഷിക ഗ്രാമത്തിൽ നൂറ്റാണ്ടിന്റെ തുടക്കം മുതൽക്കേ ശക്തമായ വായനശാലാ പ്രസ്ഥാനങ്ങൾ നിലനിന്നിരുന്നു. കീച്ചേരി, ആമ്പല്ലൂർ, അരയൻകാവ്, കാഞ്ഞിരമറ്റം വായനശാലകൾക്ക് വലിയ പ്രവർത്തന പാരമ്പര്യമുണ്ട്. ഇതിൽ ആമ്പല്ലൂർ-കാഞ്ഞിരമറ്റം വായനശാല കണയന്നൂർ താലൂക്കിലെ തന്നെ ഏറ്റവും വലിയ വായനശാലയാണ്. മതസൌഹാർദ്ദത്തിന്റെ ഉദാത്തമായ മാതൃകകളാണ് ഇവിടുത്തെ ഉത്സവങ്ങളും പെരുന്നാളുകളും. അരയൻകാവ്, കൂട്ടേക്കാവ് ക്ഷേത്രോത്സവങ്ങളിലെ ഗരുഡൻ തൂക്കങ്ങൾ ആയിരങ്ങളെ ആകർഷിക്കുമ്പോൾ, പള്ളിപെരുന്നാളുകൾ സർവ്വമത ആഘോഷങ്ങളായാണ് ഇവിടെ കൊണ്ടാടുന്നത്. മുടിയേറ്റ്, കൂടിയാട്ടം, കഥകളി,...
കൂടുതൽ വായിക്കുക